Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shweta Menon

അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​ക്കെ​തി​രാ​യ ശ്വേ​ത മേ​നോ​ന്‍റെ ഹ​ര്‍​ജി: അ​ന്‍​സി​ബ ക​ക്ഷി​ചേ​രും

താ​ര​സം​ഘ​ട​ന​യാ​യ 'അ​മ്മ' അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​ക്കെ​തി​രാ​യ ശ്വേ​ത മേ​നോ​ന്‍റെ ഹ​ര്‍​ജി​യി​ല്‍ അ​ന്‍​സി​ബ ഹ​സ​നും ക​ക്ഷി​ചേ​രും. എ​റ​ണാ​കു​ളം മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ ഇ​ന്ന് അ​പേ​ക്ഷ ന​ല്‍​കി.

ശ്വേ​ത മേ​നോ​ന്‍റെ ഹ​ര്‍​ജി​യി​ല്‍ ര​മേ​ഷ് പി​ഷാ​ര​ടി ക​ണ്‍​വീ​ന​ര്‍ ആ​യ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് കോ​ട​തി വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​മ്മ​യു​ടെ ബൈ​ലോ​യ്ക്ക് വി​രു​ദ്ധ​മാ​യി അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു എ​ന്നാ​യി​രു​ന്നു ശ്വേ​ത മേ​നോ​ന്‍റെ വാ​ദം. ഇ​തോ​ടെ​യാ​ണ് അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നം കോ​ട​തി ത​ട​ഞ്ഞ​ത്. കേ​സ് ഈ ​മാ​സം 13ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നി​രി​ക്ക​വെ​യാ​ണ് അ​ന്‍​സി​ബ വീ​ണ്ടും ക​ക്ഷി ചേ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​ക്ക് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ കോ​ട​തി ഉ​ത്ത​ര​വി​നു പി​ന്നാ​ലെ ക​ണ്‍​വീ​ന​ര്‍ സ്ഥാ​ന​ത്തു നി​ന്നും ര​മേ​ഷ് പി​ഷാ​ര​ടി രാ​ജി​വ​ച്ചി​രു​ന്നു. സം​ഘ​ട​ന​യെ കോ​ട​തി ക​യ​റ്റാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും കോ​ട​തി വി​ധി​യെ മാ​നി​ക്കു​ന്നു എ​ന്നു​മാ​യി​രു​ന്നു പി​ഷാ​ര​ടി​യു​ടെ പ്ര​തി​ക​ര​ണം.

Kerala

അമ്മയില്‍ തമ്മിലടി തുടരുന്നു; ശ്വേത മേനോനും മുന്‍ ഭരണസമിതി അംഗങ്ങളും കോടതിയിലേക്ക്

കൊച്ചി: താരസംഘടനയായ അമ്മയിലെ തര്‍ക്കത്തില്‍ അഡ്‌ഹോക് കമ്മിറ്റിയുടെ നിയമസാധുത ചോദ്യം ചെയ്ത് രാജി പ്രഖ്യാപിച്ച അംഗങ്ങള്‍ കോടതിയിലേക്ക്. രാജി പ്രഖ്യാപിച്ച മുന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല എന്നാണ് പ്രസിഡന്റ് ശ്വേത മേനോന്‍റെയും ഒപ്പമുള്ളവരുടെയും നിലപാട്.

അടുത്ത തെരഞ്ഞെടുപ്പ് വരെ സംഘടനയെ നയിക്കാനാണ് അഡ്‌ഹോക് കമ്മിറ്റി അല്ലെങ്കില്‍ സ്‌പെഷല്‍ കമ്മിറ്റി വന്നത് എന്നായിരുന്നു വ്യാഴാഴ്ച കമ്മിറ്റിയുടെ കണ്‍വീനര്‍ ആയ രമേഷ് പിഷാരടി പ്രതികരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് വരെ സംഘടനയെ നയിക്കാനുള്ള അധികാരം തങ്ങള്‍ക്ക് തന്നെയാണ് എന്നാണ് ശ്വേതയുടെ വാദം.

അഡ്‌ഹോക് കമ്മിറ്റിയുടെ യോഗത്തിന് ശേഷം ശ്വേത അടക്കമുള്ളവര്‍ രേഖമൂലം രാജി വച്ചിട്ടില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞതിന് പിന്നാലെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്ന് ശ്വേത ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. നടന്‍മാരായ ജയന്‍ ചേര്‍ത്തല, കൈലാഷ്, ജോയ് മാത്യു എന്നിവര്‍ ഔദ്യോഗികമായി രാജി സമര്‍പ്പിച്ചിട്ടുണ്ട്.

ഇതിനിടെ ശ്വേത മേനോന് മുന്നറിയിപ്പുമായി നടി ഉഷ ഹസീന രംഗത്തെത്തിയിട്ടുണ്ട്. സ്ഥാനമൊഴിയാതെ കടിച്ചു തൂങ്ങാനാണ് തീരുമാനമെങ്കില്‍ അമ്മയിലെ സ്ത്രീകള്‍ ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്നും സംഘടനയുടെ നിലനില്‍പ്പാണ് ആവശ്യമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഉഷ വ്യക്തമാക്കി.

Movies

ശ്വേ​ത രാ​ജി​ക്ക​ത്ത് ന​ൽ​കി​യി​ല്ലെ​ന്ന് പി​ഷാ​ര​ടി, ന​ടി​യെ പി​ന്തു​ണ​ച്ച മ​ല്ലി​ക സു​കു​മാ​ര​നും ല​ക്ഷ്മി​പ്രി​യ​യും രാ​ജി​വെ​ച്ചു

താ​ര​സം​ഘ​ട​ന ‘അ​മ്മ’​യി​ല്‍ വീ​ണ്ടും നേ​തൃ​ത്വ പ്ര​തി​സ​ന്ധി. സം​ഘ​ട​ന​യി​ല്‍​നി​ന്ന് രാ​ജി പ്ര​ഖ്യാ​പി​ച്ച ശ്വേ​ത മേ​നോ​ന്‍ അ​ട​ക്ക​മു​ള്ള ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍ ഇ​തു​വ​രെ രാ​ജി​ക്ക​ത്ത് ന​ല്‍​കാ​ത്ത​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

ശ്വേ​താ മേ​നോ​ന്‍ രാ​ജി​ക്ക​ത്ത് ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് ഇ​ന്ന​ലെ ചേ​ര്‍​ന്ന അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി യോ​ഗ​ത്തി​നു​ശേ​ഷം ക​ണ്‍​വീ​ന​ര്‍ ര​മേ​ഷ് പി​ഷാ​ര​ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ ഈ ​സം​ഘ​ട​ന​യെ നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ടു​പോ​കു​ക എ​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് താ​ന​ട​ക്ക​മു​ള്ള അം​ഗ​ങ്ങ​ള്‍​ക്കു​ള്ള​തെ​ന്നും പി​ഷാ​ര​ടി പ​റ​ഞ്ഞു.

ല​ക്ഷ്മി​പ്രി​യ​യു​ടെ രാ​ജി​ക്ക​ത്ത് നേ​രി​ല്‍​ക്ക​ണ്ടി​ട്ടി​ല്ല. അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് കു​ക്കു പ​ര​മേ​ശ്വ​ര​നാ​ണ് പ​റ​ഞ്ഞ​ത്. ആ​രും രാ​ജി​ക്ക​ത്ത് ഔ​ദ്യോ​ഗി​ക​മാ​യി അ​യ​ച്ചി​ട്ടി​ല്ലെ​ന്നും പി​ഷാ​ര​ടി വ്യ​ക്ത​മാ​ക്കി. പൊ​തു​സ​മൂ​ഹ​ത്തെ ഉ​ള്‍​പ്പെ​ടെ ശ്വേ​ത മേ​നോ​നും കൂ​ട്ട​രും പ​റ്റി​ച്ചു​വെ​ന്ന് ഗ​ണേ​ഷ് കു​മാ​ര്‍ ആ​രോ​പി​ച്ചു.

നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​തെ പ​ടി​യി​റ​ങ്ങി​ല്ല: ശ്വേ​ത മേ​നോ​ന്‍

ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​തെ അ​മ്മ​യു​ടെ പ​ടി​യി​റ​ങ്ങി​ല്ലെ​ന്ന് ശ്വേ​ത മേ​നോ​ന്‍. താ​ന്‍ ആ​രെ​യും വ​ഞ്ചി​ച്ചി​ട്ടി​ല്ല. അ​മ്മ​യെ അ​നാ​ഥ​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും ശ്വേ​ത മേ​നോ​ന്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​തി​ക​രി​ച്ചു.

ഇ​ത്ര​യും ദി​വ​സം മൗ​നം പാ​ലി​ച്ച​ത് ‘അ​മ്മ’​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു. ത​ന്‍റെ മൗ​നം മു​ത​ലെ​ടു​ത്ത് അം​ഗ​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് സ്വാ​ര്‍​ഥ താ​ത്പ​ര്യ​ക്കാ​ര്‍ അ​മ്മ​യെ ഹൈ​ജാ​ക്ക് ചെ​യ്യാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ശ്വേ​ത കു​റി​ച്ചു.

Movies

വാ​ക്കാ​ൽ പ​റ​ഞ്ഞ​തേ​യു​ള്ളൂ, ഇ​തു​വ​രെ രാ​ജി​വ​ച്ചി​ട്ടി​ല്ല ശ്വേ​ത മേ​നോ​ൻ; അ​മ്മ​യി​ൽ പ്ര​തി​സ​ന്ധി

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ൽ നി​ന്നും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു നി​ന്നും രാ​ജി​വ​യ്ക്കു​ക​യാ​ണെ​ന്ന് ശ്വേ​ത പ​റ​ഞ്ഞെ​ങ്കി​ലും ഇ​തു​വ​രെ അ​വ​ർ ഔ​ദ്യോ​ഗി​ക​മാ​യി രാ​ജി സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ശ്വേ​ത​ക്കൊ​പ്പം സ്ഥാ​ന​മേ​റ്റ ഭ​ര​ണ​സ​മി​തി​യും ഔ​ദ്യോ​ഗി​ക​മാ​യി രാ​ജി​ക്ക​ത്ത് ന​ൽ​കി​യി​ട്ടി​ല്ല.

ഇ​തോ​ടെ, സം​ഘ​ട​ന​യു​ടെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നാ​യി രൂ​പീ​ക​രി​ച്ച അ​ഡ്ഹോ​ക് സ​മി​തി​യു​ടെ നി​ല​നി​ൽ​പ്പ് ത​ന്നെ നി​യ​മ​പ​ര​മാ​യ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

ഇ​തി​നി​ടെ ഇ​ന്ന് അ​ഡ്‌​ഹോ​ക് സ​മി​തി യോ​ഗം ചേ​രു​ക​യാ​ണ്. ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ സെ​ക്ര​ട്ട​റി ആ​യി​ട്ടു​ള്ള കു​ക്കു പ​ര​മേ​ശ്വ​ര​നും പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ജൂ​ൺ 21 നു ​ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​നി​ട​യി​ലെ ക​ടു​ത്ത വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് താ​ൻ പ​ദ​വി ഒ​ഴി​യു​ക​യാ​ണെ​ന്ന് ശ്വേ​ത മേ​നോ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ന്നാ​ൽ ഇ​ത് യോ​ഗ​ത്തി​ലു​ണ്ടാ​യ ഒ​രു വൈ​കാ​രി​ക പ്ര​തി​ക​ര​ണം മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും സം​ഘ​ട​ന​യു​ടെ ബൈ​ലോ പ്ര​കാ​രം ന​ൽ​കേ​ണ്ട ഔ​ദ്യോ​ഗി​ക രാ​ജി​ക്ക​ത്ത് അ​വ​ർ ഇ​തു​വ​രെ കൈ​മാ​റി​യി​ട്ടി​ല്ലെ​ന്നു​മാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ശ്വേ​ത മേ​നോ​നും ഭ​ര​ണ​സ​മി​തി​യും നി​യ​മ​പ​ര​മാ​യി ഇ​പ്പോ​ഴും ത​ൽ​സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.

 

Kerala

വാ​​​ര്‍ഷി​​​ക ജ​​​ന​​​റ​​​ല്‍ബോ​​​ഡി​​​യി​​​ലെ രാ​​​ജി; വിശദീകരണവുമായി ശ്വേ​​​ത മേനോന്‍

കൊ​​​ച്ചി: ‘അ​​​മ്മ’ വാ​​​ര്‍ഷി​​​ക ജ​​​ന​​​റ​​​ല്‍ബോ​​​ഡി​​​യി​​​ലു​​​ണ്ടാ​​​യ നാ​​​ട​​​കീ​​​യ നീ​​​ക്ക​​​ങ്ങ​​​ള്‍ക്കും രാ​​​ജി​​​ക്കും പി​​​ന്നാ​​​ലെ ഫേ​​​സ്ബു​​​ക്ക് കു​​​റി​​​പ്പി​​​ലൂ​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ന​​​ടി ശ്വേ​​​താ മേ​​​നോ​​​ന്‍. യാ​​​തൊ​​​രു അ​​​ടി​​​സ്ഥാ​​​ന​​​വു​​​മി​​​ല്ലാ​​​ത്ത വ്യ​​​ക്തി​​​ഹ​​​ത്യ​​​യും വ്യ​​​ക്തി അ​​​ധി​​​ക്ഷേ​​​പ​​​വും തു​​​ട​​​ര്‍ച്ച​​​യാ​​​യ​​​തോ​​​ടെ​​​യാ​​​ണു ഭ​​​ര​​​ണ​​​സ​​​മി​​​തി രാ​​​ജി​​​വ​​​ച്ച​​​ത്. ഇ​​​ത് ദൗ​​​ര്‍ബ​​​ല്യ​​​മ​​​ല്ല, മ​​​റി​​​ച്ച് ആ​​​ത്മാ​​​ഭി​​​മാ​​​ന​​​മു​​​ള്ള​​​തു​​​കൊ​​​ണ്ടാ​​​ണെ​​​ന്നും ശ്വേ​​​ത മേ​​​നോ​​​ന്‍ പ​​​റ​​​ഞ്ഞു.

ആ​​​രു​​​ടെ​​​യും പാ​​​വ​​​യാ​​​കാ​​​തി​​​രി​​​ക്കാ​​​നാ​​​ണു ത​​​ന്‍റെ രാ​​​ജി. ‘അ​​​മ്മ’ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് മു​​​മ്പു​​​ത​​​ന്നെ ക്രൈം ​​​ന​​​ന്ദ​​​കു​​​മാ​​​ര്‍, മാ​​​ര്‍ട്ടി​​​ന്‍ മേ​​​നാ​​​ച്ചേ​​​രി എ​​​ന്നി​​​വ​​​രെ​​​പ്പോ​​​ലു​​​ള്ള​​​വ​​​രെ മു​​​ന്നി​​​ല്‍ നി​​​ര്‍ത്തി ത​​​നി​​​ക്കെ​​​തി​​​രേ ദു​​​ഷ്പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളും കെ​​​ട്ടി​​​ച്ച​​​മ​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും ന​​​ട​​​ത്തി. ഇ​​​തു മ​​​റി​​​ക​​​ട​​​ന്നാ​​​ണ് ഭൂ​​​രി​​​പ​​​ക്ഷ പി​​​ന്തു​​​ണ​​​യി​​​ല്‍ താ​​​ന്‍ ജ​​​യി​​​ച്ച​​​ത്. നി​​​ര്‍ഭാ​​​ഗ്യ​​​വ​​​ശാ​​​ല്‍ മു​​​ന്‍ ക​​​മ്മി​​​റ്റി​​​യി​​​ലെ ചി​​​ല​​​രു​​​ടെ തെ​​​റ്റാ​​​യ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍പ്പോ​​​ലും അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ചി​​​ല്ല. ചി​​​ല സ്വാ​​​ര്‍ത്ഥ​​​താ​​​ത്പ​​​ര്യ​​​ക്കാ​​​ര്‍ അ​​​തി​​​ല്‍ ഇ​​​ട​​​പെ​​​ട്ടു​​​വെ​​​ന്നും ശ്വേ​​​ത ആ​​​രോ​​​പി​​​ച്ചു.

സം​​​ഘ​​​ട​​​ന​​​യി​​​ലെ വ​​​ര​​​വു​​​ചെ​​​ല​​​വ് ക​​​ണ​​​ക്കു​​​ക​​​ളി​​​ല്‍ ആ​​​കെ ക​​​ള്ള​​​ക്ക​​​ളി​​​യാ​​​ണെ​​​ന്നും അ​​​വ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. ക​​​ഴി​​​ഞ്ഞ ര​​​ണ്ട് ഭ​​​ര​​​ണ​​​സ​​​മി​​​തി​​​ക​​​ളു​​​ടെ​​​യും ക​​​ണ​​​ക്കു​​​ക​​​ള്‍ സ​​​മ​​​ഗ്ര​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും ശാ​​​സ്ത്രീ​​​യ ഓ​​​ഡി​​​റ്റിം​​​ഗ് ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും അ​​​വ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മു​​​ന്‍കാ​​​ല ക​​​ണ​​​ക്കു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ത​​​ന്‍റെ രാ​​​ജി​​​ക്കു​​​ശേ​​​ഷ​​​വും സം​​​ശ​​​യ​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞ ശ്വേ​​​ത, താ​​​ന്‍ ബി​​​ജെ​​​പി​​​യു​​​മ​​​ല്ല ക​​​മ്യൂ​​​ണി​​​സ്റ്റു​​​മ​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ​​​യോ കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ന്‍ എ​​​ല്‍ഡി​​​എ​​​ഫ് സ​​​ര്‍ക്കാ​​​രി​​​ന്‍റെ​​​യോ ഒ​​​രു പ​​​രി​​​പാ​​​ടി​​​യി​​​ലും താ​​​ന്‍ പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. മ​​​റ്റെ​​​ല്ലാ​​​വ​​​രും ഈ ​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ക്കു പി​​​ന്നാ​​​ലെ പോ​​​യ​​​പ്പോ​​​ഴും മാ​​​റി നി​​​ല്‍ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ശ്വേ​​​ത വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. കൂ​​​ടു​​​ത​​​ല്‍ കാ​​​ര്യ​​​ങ്ങ​​​ള്‍ ഇ​​​നി​​​യും വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് സൂ​​​ചി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ഫേ​​​സ്ബു​​​ക്ക് കു​​​റി​​​പ്പ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​ത്.

Kerala

'അമ്മ'യില്‍ പ്രതിസന്ധി രൂക്ഷം; ശ്വേത മേനോന്‍ പറഞ്ഞ കുറ്റാരോപിതര്‍ ആരൊക്കെ? വെളിപ്പെടുത്തല്‍ ഉണ്ടായേക്കും

കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂട്ടരാജി വച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. മുന്‍ പ്രസിഡന്‍റ് ശ്വേത മേനോന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ സംഘടനയ്ക്കുള്ളില്‍ ആരോപണ - പ്രത്യാരോപണങ്ങള്‍ ശക്തമായിരിക്കുകയാണ്.

വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ശ്വേതാ മേനോന്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയേക്കും. സംഘടനയിലെ ചില കുറ്റാരോപിതര്‍ അമ്മയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ഗൂഢാലോചന നടത്തി എന്നായിരുന്നു ശ്വേത മേനോന്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. തനിക്കെതിരെ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തുവിടാന്‍ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിനിടെ നടി ലക്ഷ്മിപ്രിയ അമ്മയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവച്ചു. സംഘടനയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് അവര്‍ രാജിക്കാര്യം അറിയിച്ചത്.

അമ്മയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് ഇപ്പോള്‍ സംഘടന നേരിടുന്നത്. നടിയെ ആക്രമിച്ച കേസും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും ഉള്‍പ്പെടെ നിരവധി വിവാദങ്ങള്‍ക്കു ശേഷം വനിതാ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അധികാരത്തിലെത്തിയെങ്കിലും ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ കൂട്ടരാജിയിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു.

രാജിക്ക് ശേഷം സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ രമേഷ് പിഷാരടി എംഎല്‍എയുടെ നേതൃത്വത്തില്‍ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അംഗങ്ങളുമായി ചര്‍ച്ച നടത്തി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് കമ്മിറ്റി നിലപാട്.

അതേസമയം, മുന്‍ ഭരണസമിതിക്കെതിരെ സാമ്പത്തിക കാര്യങ്ങളിലെ സുതാര്യതക്കുറവും ഓഡിറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സംഘടനയുടെ രജിസ്‌ട്രേഷനും മറ്റ് ഭരണപരമായ നടപടികളും സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന ആവശ്യവും ശക്തമാണ്.

അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാല്‍ പുതിയ സ്ഥിരം ഭരണസമിതി രൂപീകരിക്കേണ്ടി വരും. ഭാവിയില്‍ ആരാകും സംഘടനയുടെ നേതൃത്വം ഏറ്റെടുക്കുക എന്ന ചര്‍ച്ചയും ഇതിനോടകം സജീവമായിട്ടുണ്ട്.

Kerala

സംഘടനയെ വീണ്ടും കുറ്റാരോപിതരുടെ കൈയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം: ശ്വേതാ മേനോന്‍

കൊ​​​ച്ചി: ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ള്‍ക്കു​​​നേ​​​രേ ക​​​ണ്ണ​​​ട​​​ച്ച് സം​​​ഘ​​​ട​​​ന​​​യെ മു​​​ന്നോ​​​ട്ടു​​​കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ പാ​​​വ​​​ക​​​ളാ​​​ക​​​ണ​​​മെ​​​ന്നും അ​​​ത്ത​​​ര​​​ത്തൊ​​​രു പാ​​​വ​​​യാ​​​കാ​​​ന്‍ താ​​​ന്‍ ത​​​യാ​​​റ​​​ല്ലെ​​​ന്നും രാ​​​ജി​​​വ​​​ച്ച​​​ശേ​​​ഷം ശ്വേ​​​താ മേ​​​നോ​​​ന്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.

ത​​​ന്നെ ചി​​​ല​​​ര്‍ അ​​​ജ​​​ൻ​​​ഡ വ​​​ച്ച് പു​​​റ​​​ത്താ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചു. കു​​​റ്റാ​​​രോ​​​പി​​​ത​​​രു​​​ടെ കൈ​​​യി​​​ലേ​​​ക്കു സം​​​ഘ​​​ട​​​ന​​​യെ വീ​​​ണ്ടും കൊ​​​ണ്ടു​​​പോ​​​കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്. താ​​​ര​​​ങ്ങ​​​ളെ അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യ​​​ത്തി​​​ല്‍ ഒ​​​പ്പി​​​ടീ​​​ച്ചു.

ഞ​​​ങ്ങ​​​ള്‍ വ​​​ന്ന​​​ശേ​​​ഷ​​​മു​​​ള്ള ക​​​മ്മി​​​റ്റി​​​യു​​​ടെ ക​​​ണ​​​ക്കു​​​ക​​​ള്‍ കൃ​​​ത്യ​​​മാ​​​ണ്. അ​​​തി​​​നു​​​മു​​​ന്പു​​​ണ്ടാ​​​യി​​​രു​​​ന്ന ബാ​​​ബു​​​രാ​​​ജി​​​ന്‍റെ ക​​​മ്മി​​​റ്റി​​​യു​​​ടെ ക​​​ണ​​​ക്കി​​​ല്‍ ഒ​​​രു​​​പാ​​​ട് കു​​​ഴ​​​പ്പ​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നും രാ​​​ജി​​​ക്കു​​​ശേ​​​ഷം ശ്വേ​​​ത മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.

 

Kerala

തര്‍ക്കം, പൊട്ടിത്തെറി, നാണക്കേടിന്‍റെ രാജി..; അന്ന് മോഹന്‍ലാല്‍ ഒഴിഞ്ഞു, ഇന്ന് ശ്വേത മേനോനും

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ അസാധാരണ പ്രതിസന്ധിയും കൂട്ടരാജിയും. വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ്-ചെലവ് കണക്കുകളെ ചൊല്ലി ജനറല്‍ ബോഡി യോഗത്തിലുണ്ടായ വന്‍ തര്‍ക്കങ്ങള്‍ക്കൊടുവില്‍ നിലവിലെ ഭരണസമിതി ഒന്നാകെ രാജിവച്ചു. അധികാരത്തിലേറി ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് സംഘടനയെ പിടിച്ചുകുലുക്കി ഭരണസമിതിയുടെ ഈ നാടകീയ പടിയിറക്കം. 2025 ഓഗസ്റ്റ് 15ന് ആയിരുന്നു വനിതകളുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി എത്തിയത്.

ഇന്ന് രാവിലെ ആരംഭിച്ച ജനറല്‍ ബോഡി യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത സംഭവവികാസങ്ങള്‍ അരങ്ങേറിയത്. ജനറല്‍ ബോഡി യോഗം തുടങ്ങി രാവിലെ മുതല്‍ ഉച്ച വരെ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെ ചൊല്ലി വന്‍ തര്‍ക്കവും നാടകീയ രംഗങ്ങളുമാണ് ഉടലെടുത്തത്. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ്-ചെലവ് കണക്കുകളില്‍ വ്യക്തതയില്ലെന്ന് ആരോപിച്ചാണ് യോഗത്തില്‍ ഭിന്നത ഉണ്ടായത്.

സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന സംഘം വാര്‍ഷിക റിപ്പോര്‍ട്ടിലെ സാമ്പത്തിക കണക്കുകളില്‍ വലിയ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. കൃത്യതയില്ലാത്ത റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കര്‍ശന നിലപാടെടുത്തു. പിഴവുകളുള്ള റിപ്പോര്‍ട്ട് പാസാക്കാന്‍ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കൂടുതല്‍ കലുഷിതമായി.

കണക്കുകളിലെ തര്‍ക്കം രൂക്ഷമായതോടെ, വിഷയം പഠിക്കാന്‍ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മറുഭാഗം വഴങ്ങാതിരുന്നതോടെ ശ്വേത സ്റ്റേജില്‍ കയറി വൈകാരികമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും, എന്നാല്‍ തന്നെ ബോധപൂര്‍വ്വം ബിജെപിക്കാരിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും കടുത്ത അമര്‍ഷത്തോടെ ശ്വേത യോഗത്തില്‍ വെളിപ്പെടുത്തി.

തുടര്‍ന്ന് സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയ അവരെ ബാബുരാജിന്‍റെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജി വച്ചതായ വിവരം പുറത്തുവന്നത്. അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കൈവിട്ടുപോയതോടെ, മുന്‍ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ വിഷയത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്ന് കെ.ബി. ഗണേഷ്കുമാര്‍ ആവശ്യപ്പെട്ടു.

രാവിലെ യോഗം ഉദ്ഘാടനം ചെയ്ത മോഹന്‍ലാല്‍ ഇതിനോട് വളരെ വൈകാരികമായാണ് പ്രതികരിച്ചത്. വ്യക്തിപരമായ ഭിന്നതകള്‍ എന്തു തന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാതെ നിലവിലെ ഭരണസമിതിക്ക് എങ്ങനെ മുന്നോട്ട് പോകാനാകും എന്ന ചോദ്യത്തില്‍ ഒരു വിഭാഗം ഉറച്ചു നിന്നതോടെയാണ് സംഘടനയ്ക്കുള്ളിലെ ഭിന്നതകള്‍ പൂര്‍ണ്ണമായി പുറത്തു വന്നതും ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് കാര്യങ്ങല്‍ എത്തിയതും.

അമ്മയുടെ ചരിത്രത്തില്‍ ഇത് ആദ്യമായല്ല ഭരണസമിതിയുടെ കൂട്ടരാജി നടക്കുന്നത്. മുമ്പ് മോഹന്‍ലാല്‍ പ്രസിഡന്‍റായിരുന്ന ഭരണസമിതിയും കൂട്ടഹോടെ രാജി വച്ചിരുന്നു. മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചും അവര്‍ നേരിടുന്ന ചൂഷണങ്ങളെ കക്കുറിച്ചും പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയുണ്ടായ വന്‍ കോളിളക്കങ്ങളാണ് അന്ന് രാജിയുടെ പ്രധാന കാരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ, സംഘടനയുടെ സുപ്രധാന ഭാരവാഹികളായിരുന്ന സിദ്ധിഖ്, ബാബുരാജ്, മുകേഷ് ുടങ്ങിയ പ്രമുഖ നടന്മാര്‍ക്കെതിരെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങളുമായി രംഗത്തെത്തി.

ആരോപണവിധേയര്‍ നേതൃത്തില്‍ തുടരുന്നതിനെതിരെ പൊതുസമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. ആരോപണവിധേയനായ സിദ്ധിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചതിന് പിന്നാലെ, സംഘടന നേരിട്ട കടുത്ത പ്രതിസന്ധിയുടെയും വിമര്‍ശനങ്ങളുടെയും പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി ഒന്നാകെ 2024ല്‍ രാജി വയ്ക്കുകയായിരുന്നു. പിന്നീട് സംഘടനാ തലപ്പത്ത് ആരുമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് 2025ല്‍ ശ്വേത മേനോന്‍ പ്രസിഡന്റ് ആയി പുതിയ ഭരണ സമിതി എത്തിയത്.

നീണ്ട 32 വര്‍ഷത്തിന് ശേഷം ആദ്യമായാണ് വനിതകള്‍ നേതൃത്വം നല്‍കിയ ഭരണസമിതി അമ്മയില്‍ ഉണ്ടായത്. ഈ ഭരണസമിതി വന്നതു മുതലുള്ള ആദ്യ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തന്നെ പൊട്ടിത്തെറികള്‍ ആരംഭിച്ചിരുന്നു. സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളും മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെ ചേരി തിരിഞ്ഞുള്ള പോര് നടന്നിരുന്നു. അമ്മയുടെ കുടുംബ സംഗമവുമായി ബ്ധപ്പെട്ട് വെണ്ണല ക്ഷേത്രത്തില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത് വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയായിരുന്നു. അന്‍സിബ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജി വച്ചു.

ഇതിന് പിന്നാലെ അമ്മ ഓഫീസ് ജീവനക്കാരി അതുല്യ കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ പരാതിയുമായി എത്തി. അതുല്യയെ ഏകപക്ഷീയമായി പുറത്താക്കിയ നടപടി റദ്ദാക്കി ശ്വേത മേനോന്‍ അവരെ സംഘടനയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അന്‍സിബ രാജി വച്ച വിവരം ശ്വേത പറഞ്ഞത്. ടിനി ടോമും ബാബുരാജും ശ്വേത മേനോനെതിരെ രംഗത്തെത്തുകയും ചെയ്തു. അമ്മയുടെ പ്രസിഡന്റ് വെറും സ്റ്റാമ്പ് ആയി മാറി എന്നടക്കം ടിനി ടോം വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ടിനി ടോം ജിഹാദിയെന്ന് വിളിച്ചുവെന്ന ആരോപണങ്ങളുമായി അന്‍സിബ രംഗത്തെത്തിയത്. വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ടിനി ടോമിനെതിരെ പരാതി നല്‍കി. മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ലക്ഷ്മിപ്രിയക്കെതിരെയും തൃപ്പൂണിത്തുറ വനിത സെല്‍ എസ്‌ഐഐ രേഷ്മയ്‌ക്കെതിരെയും അന്‍സിബ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ചേരി തിരിഞ്ഞുള്ള പോര് രൂക്ഷായ സാഹചര്യത്തിലാണ് ഇന്ന് വാര്‍ഷിക പൊതുയോഗം നടന്നതും ഭരണസമിതി രാജിയിലേക്ക് നീങ്ങിയതും.

Movies

ഇ​വി​ടെ ന​ട​ക്കു​ന്ന യ​ഥാ​ർ​ഥ വ​സ്തു​ത ആ​ർ​ക്കും അ​റി​യി​ല്ല, പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി: ശ്വേ​ത മേ​നോ​ൻ

മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് വി​ശ​ദ്ദീ​ക​ര​ണ ക​ത്ത് ന​ൽ​കു​മെ​ന്ന് താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ൻ.

നി​യ​മ​പ​ര​മാ​യ ആ​ദ്യ​പ​ടി​യാ​യാ​ണ് നോ​ട്ടീ​സ് ന​ൽ​കു​ന്ന​തെ​ന്നും ക​ത്ത് ല​ഭി​ച്ച് മൂ​ന്നു മു​ത​ൽ അ​ഞ്ച് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​വ​ർ മ​റു​പ​ടി ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും ശ്വേ​ത പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന​ത് ഏ​ക​പ​ക്ഷീ​യ​മാ​യ വാ​ർ​ത്ത​ക​ളാ​ണെ​ന്നും യ​ഥാ​ർ​ത്ഥ വ​സ്തു​ത പ​ല​ർ​ക്കും അ​റി​യി​ല്ലെ​ന്നും ശ്വേ​ത വ്യ​ക്ത​മാ​ക്കി.

''ഞ​ങ്ങ​ളു​ടെ ജ​ന​റ​ൽ ബോ​ഡി വ​രാ​ൻ ഇ​നി 18 ദി​വ​സ​മേ ഉ​ള്ളൂ. അ​പ്പൊ അ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് പ​രി​പാ​ടി​ക​ളാ​യാ​ലും ഭ​ക്ഷ​ണ​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ൾ​ക്കും വേ​ണ്ടി​യു​ള്ള ഒ​രു യോ​ഗ​മാ​യി​രു​ന്നു ഇ​ന്ന്, ഏ​ക​ദേ​ശം ഒ​രു ഉ​ച്ച​വ​രെ ആ ​ച​ർ​ച്ച ഉ​ണ്ടാ​യി​രു​ന്നു.

പി​ന്നെ ഇ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ച​ർ​ച്ച വ​രു​ന്ന​ത് ന​മ്മു​ടെ അ​ൻ​സി​ബ, ടി​നി ടോം, ​നീ​ന കു​റു​പ്പ്, ല​ക്ഷ്മി​പ്രി​യ എ​ന്നി​വ​രു​ടെ കാ​ര്യ​മാ​ണ്. അ​വ​രു​ടെ പ​രാ​തി കേ​ൾ​ക്കാ​ൻ ന​മ്മ​ൾ ബാ​ധ്യ​സ്ഥ​രാ​ണ്, കാ​ര​ണം അ​വ​ർ ന​മ്മു​ടെ അം​ഗ​ങ്ങ​ളാ​ണ​ല്ലോ. അ​തു​കൊ​ണ്ട് അ​വ​രു​ടെ കാ​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ ഒ​രു സ​മി​തി ഉ​ണ്ടാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

പ്ര​സി​ഡ​ന്‍റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഇ​ല്ലാ​ത്ത ഒ​രു സ​മി​തി എ​ന്താ​യാ​ലും ഉ​ണ്ടാ​വി​ല്ല. അ​തു​കൂ​ടാ​തെ പു​റ​ത്തു​നി​ന്ന് ന​മ്മു​ടെ അ​മ്മ അം​ഗ​ങ്ങ​ളി​ൽ ത​ന്നെ​യു​ള്ള മൂ​ന്ന് പേ​രും കൂ​ടി ഉ​ൾ​പ്പെ​ടെ ആ​കെ അ​ഞ്ച് പേ​രു​ള്ള ഒ​രു നി​ഷ്പ​ക്ഷ സ​മി​തി​യാ​യി​രി​ക്കും ഇ​ത്.

ആ​രാ​ണ്, എ​ന്താ​ണ് എ​ന്നു​ള്ള കാ​ര്യ​ങ്ങ​ൾ ന​മ്മ​ൾ ഇ​മെ​യി​ൽ വ​ഴി അ​വ​ർ​ക്ക് പ​റ​ഞ്ഞു കൊ​ടു​ക്കും. ഇ​തൊ​രു ചാ​രി​റ്റി സം​ഘ​ട​ന​യാ​ണ്, ഓ​രോ അം​ഗ​ങ്ങ​ളും ഇ​ങ്ങ​ന​ത്തെ കാ​ര്യ​ങ്ങ​ൾ ചോ​ദി​ക്കാ​ൻ തു​ട​ങ്ങി​യാ​ൽ ന​മു​ക്ക് മു​ന്നോ​ട്ട് പോ​കാ​ൻ പ​റ്റി​ല്ല, എ​ങ്കി​ലും അ​വ​രു​ടെ അ​ഭ്യ​ർ​ത്ഥ​ന ന​മ്മ​ൾ കേ​ൾ​ക്കു​ന്നു​ണ്ട്.

ര​ണ്ടാ​മ​ത്തെ കാ​ര്യം, ന​മ്മു​ടെ സം​ഘ​ട​നാ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ന​മ്മ​ളോ​ട് ഒ​ന്നും ചോ​ദി​ക്കാ​തെ മാ​ധ്യ​മ​ങ്ങ​ൾ മു​മ്പാ​കെ കു​റെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​തി​ന് ന​മ്മു​ടെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കു​റ​ച്ച് ആ​ൾ​ക്കാ​ർ​ക്ക് ന​മ്മ​ൾ ക​ർ​ശ​ന​മാ​യി​ട്ട് വി​ശ​ദീ​ക​ര​ണ​ക്ക​ത്ത് കൊ​ടു​ക്കു​ന്നു​ണ്ട്.

നി​യ​മ​പ​ര​മാ​യി അ​താ​ണ് ന​മ്മു​ടെ ആ​ദ്യ​ത്തെ പ​ടി. കാ​ര​ണം മാ​ധ്യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ​ല്ലാം ഏ​ക​പ​ക്ഷീ​യ​മാ​ണ്, സ​ത്യ​മാ​യി​ട്ട് ആ​ർ​ക്കും ഇ​തി​ന്‍റെ യ​ഥാ​ർ​ഥ ക​ഥ അ​റി​യി​ല്ല. അ​ടു​ത്ത ര​ണ്ട് മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ എ​ല്ലാ​വ​ർ​ക്കും നോ​ട്ടീ​സ് അ​യ​ക്കും, മൂ​ന്നു മു​ത​ൽ അ​ഞ്ച് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​വ​ർ അ​തി​ന് മ​റു​പ​ടി ത​ര​ണം.

ന​മ്മ​ളെ സം​ബ​ന്ധി​ച്ച് ഇ​വ​രെ​ല്ലാ​വ​രും ന​മ്മു​ടെ അം​ഗ​ങ്ങ​ളാ​ണ്, ന​മ്മ​ൾ ഇ​വി​ടു​ന്ന് ആ​ർ​ക്കും ശി​ക്ഷ കൊ​ടു​ക്കാ​ൻ ഇ​ത് കോ​ട​തി​യ​ല്ല. ഈ ​പ്ര​ശ്ന​ങ്ങ​ളെ​ല്ലാം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​നാ​ണ് ന​മ്മ​ൾ നോ​ക്കു​ന്ന​ത്. ടി​നി ടോം ​ഇ​വി​ടെ എ​ല്ലാ ദി​വ​സ​വും വ​രു​ന്നു​ണ്ട്, പ​ക്ഷേ ചി​ല​രു​ടെ വി​ശ​ദീ​ക​ര​ണം വ​ന്നി​ട്ടി​ല്ല, അ​വ​ർ​ക്ക് ക​മ്മി​റ്റി​യി​ൽ അ​ത്ര വി​ശ്വാ​സ​മി​ല്ല എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​തി​ൽ ന​മു​ക്കൊ​ന്നും ചെ​യ്യാ​ൻ പ​റ്റി​ല്ല. ഈ ​തീ​രു​മാ​ന​ങ്ങ​ളെ​ല്ലാം പി​ന്നീ​ട് ജ​ന​റ​ൽ ബോ​ഡി​ക്ക് മു​ൻ​പാ​കെ​യാ​ണ് എ​ടു​ക്കാ​ൻ പോ​കു​ന്ന​ത്.

പി​ന്നെ മ​റ്റൊ​ന്ന് സെ​ക്യൂ​രി​റ്റി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സം​സാ​രി​ച്ച ഒ​രു ഓ​ഡി​യോ പു​റ​ത്തു​വ​ന്ന സം​ഭ​വ​മാ​ണ്. അ​ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ സ്വ​കാ​ര്യ ഫോ​ണി​ൽ നി​ന്നാ​ണ് ചോ​ർ​ന്ന​ത്. അ​ത് ആ​രാ​ണ് എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ന​മ്മു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​ന്നെ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ക​യും, ഞാ​നാ​ണ് ആ ​ശ​ബ്ദ​സ​ന്ദേ​ശം മാ​ലാ പാ​ർ​വ​തി ചേ​ച്ചി​ക്ക് കൊ​ടു​ത്ത​തെ​ന്ന് ന​മ്മ​ളു​ടെ എ​ല്ലാ​വ​രു​ടെ​യും മു​ൻ​പി​ൽ സ​മ്മ​തി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അ​ത് ഗൗ​ര​വ​മാ​യി​ട്ട് ത​ന്നെ​യാ​ണ് കാ​ണു​ന്ന​ത്, അ​തി​നു​ള്ള ബാ​ക്കി തീ​രു​മാ​ന​ങ്ങ​ൾ ന​മ്മു​ടെ ഭ​ര​ണ​സ​മി​തി​ക്ക് ഉ​ള്ളി​ൽ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കും. ഇ​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും എ​ല്ലാം വ്യ​ക്ത​മാ​ണ്, മാ​ധ്യ​മ​ങ്ങ​ൾ മു​മ്പാ​കെ​യു​ള്ള കാ​ര്യ​മ​ല്ല സ​ത്യം.

മാ​ധ്യ​മ​ങ്ങ​ൾ​ക്ക് എ​പ്പോ​ഴും വാ​ർ​ത്ത​ക​ൾ ഉ​ണ്ടാ​ക്ക​ണം, അ​തി​പ്പോ ഏ​ക​പ​ക്ഷീ​യ​മാ​ണെ​ങ്കി​ലും അ​വ​രെ​ല്ലാ വ​ശ​ങ്ങ​ളു​ടെ​യും സ്റ്റോ​റി ചെ​യ്യാ​റി​ല്ല. വി​വാ​ദ വാ​ർ​ത്ത​ക​ൾ​ക്കാ​ണ​ല്ലോ കു​റ​ച്ചു​കൂ​ടി കാ​ഴ്ച​ക്കാ​രെ കി​ട്ടു​ന്ന​ത്.

പ​ക്ഷേ 502 ആ​ൾ​ക്കാ​രു​ള്ള ഈ ​ചെ​റി​യ കു​ടും​ബ​ത്തി​ൽ, ന​മ്മ​ൾ സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ല​പ്പ​ത്ത് വ​ന്നു ക​ഴി​ഞ്ഞി​ട്ട് അം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി പി​ങ്ക് മ​ന്തി​ൽ കാ​ൻ​സ​ർ കെ​യ​റും, ഐ ​കെ​യ​റും, മെ​ഡി​ക്ക​ൽ കി​റ്റു​ക​ളും ഒ​ക്കെ​യാ​യി ഒ​രു​പാ​ട് ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. ഇ​തൊ​ന്നും ആ​രും സം​സാ​രി​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യ വാ​ർ​ത്ത മാ​ത്രം കൊ​ടു​ത്ത് ദ​യ​വാ​യി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​രു​ത് എ​ന്ന് മാ​ത്ര​മേ എ​നി​ക്ക് മാ​ധ്യ​മ​ങ്ങ​ളോ​ട് അ​ഭ്യ​ർ​ത്ഥി​ക്കാ​നു​ള്ളൂ. നി​ങ്ങ​ൾ എ​പ്പോ​ഴും ന​മ്മ​ളെ സ​പ്പോ​ർ​ട്ട് ചെ​യ്ത​തു​പോ​ലെ ഈ ​ജ​ന​റ​ൽ ബോ​ഡി​ക്കും സ​പ്പോ​ർ​ട്ട് ചെ​യ്യ​ണം.

പി​ന്നെ ഓ​ഫി​സ് സ്റ്റാ​ഫ് പ​രാ​തി ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ച് ക​ഴി​ഞ്ഞ ത​വ​ണ ന​മ്മ​ൾ സം​സാ​രി​ച്ച​താ​ണ്, ഇ​നി അ​തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത കി​ട്ടു​മ്പോ​ൾ ഞാ​ൻ പ​റ​യാം. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മു​ഹ​മ്മ​ദ് ഓ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​നു ശേ​ഷം ലീ​വി​ന് പോ​വു​ക​യാ​ണ് എ​ന്നാ​ണ് പ​റ​ഞ്ഞ​ത്, അ​ത്ര​യേ ന​മു​ക്ക​റി​യൂ. അ​പ്പൊ തീ​ർ​ച്ച​യാ​യും സെ​ക്യൂ​രി​റ്റി സ്ഥാ​പ​നം പു​തി​യൊ​രാ​ളെ നി​യ​മി​ച്ചു ത​രും. മു​ഹ​മ്മ​ദ് ഇ​പ്പോ​ഴും ആ ​സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്''. ശ്വേ​താ മേ​നോ​ൻ പ​റ​ഞ്ഞു.

Movies

ശ്വേ​ത​യും കു​ക്കു​വും രാ​ജി വെ​യ്ക്ക​ണം; തു​റ​ന്ന ക​ത്തു​മാ​യി മാ​ലാ പാ​ർ​വ​തി    

അ​മ്മ സം​ഘ​ട​ന​യി​ലെ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തു​റ​ന്ന ക​ത്തെ​ഴു​തി ന​ടി മാ​ലാ പാ​ർ​വ​തി.

ന​ടി അ​ൻ​സി​ബ ഹ​സ​ൻ ഉ​ന്ന​യി​ച്ച വ​ർ​ഗീ​യ വി​വേ​ച​ന ആ​രോ​പ​ണം, നീ​നാ കു​റു​പ്പും ല​ക്ഷ്മി​പ്രി​യ​യും ത​മ്മി​ലു​ള്ള ത​ർ​ക്ക​ങ്ങ​ളി​ലെ അ​ലം​ഭാ​വം, ഓ​ഫീ​സ് മാ​നേ​ജ​രെ നി​യ​മ​വി​രു​ദ്ധ​മാ​യി പു​റ​ത്താ​ക്കി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി എ​ന്നി​വ​യെ​ല്ലാം ക​ത്തി​ൽ നി​ര​ത്തി​യി​ട്ടു​ണ്ട്.

മാ​ലാ പാ​ർ​വ​തി​യു​ടെ തു​റ​ന്ന ക​ത്ത്

''പ്രി​യ​പ്പെ​ട്ട അ​മ്മ സം​ഘ​ന​യ്ക്ക് ഒ​രു തു​റ​ന്ന ക​ത്ത്.. അ​മ്മ സം​ഘ​ട​ന​യി​ൽ ന​ട​ന്ന​തും ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ അ​തീ​വ ഖേ​ദ​ത്തോ​ടെ​യാ​ണ് ഞാ​ൻ കാ​ണു​ന്ന​ത്.

മു​ൻ​കാ​ല​ങ്ങ​ളി​ലും ‘അ​മ്മ’ സം​ഘ​ട​ന പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ട്ടി​ട്ടു​ണ്ട്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം ഉ​ൾ​പ്പെ​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സം​ഘ​ട​ന പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും വി​ധേ​യ​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​വ​യി​ൽ പ​ല​തും സം​ഘ​ട​ന​യു​ടെ ആ​ഭ്യ​ന്ത​ര ഭ​ര​ണ​നി​ർ​വ​ഹ​ണ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളാ​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ ഇ​പ്പോ​ൾ ഉ​യ​ർ​ന്നു​വ​ന്നി​രി​ക്കു​ന്ന പ​രാ​തി​ക​ളും വി​വാ​ദ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മ്പോ​ൾ, പ്ര​സി​ഡ​ന്‍റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഉ​ൾ​പ്പെ​ടു​ന്ന ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും തീ​രു​മാ​ന​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ച് ഗു​രു​ത​ര​മാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​ന്ന​താ​യി തോ​ന്നു​ന്നു. സു​താ​ര്യ​ത​യും, അ​ക്കൗ​ണ്ട​ബി​ളി​റ്റി​യും ഉ​റ​പ്പ് വ​രു​ത്തേ​ണ്ട​താ​യി​രു​ന്നു. പ​ക​രം ഉ​ൾ​പ്പോ​രി​ന്‍റെ കേ​ട്ടാ​ല​റ​യ്ക്കു​ന്ന ക​ഥ​ക​ളാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്.

നീ​നാ കു​റു​പ്പി​നെ​തി​രെ ല​ക്ഷ്മി​പ്രി​യ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, സ​മ​യ​ബ​ന്ധി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​താ​യി​രു​ന്നു. ഡി​സി​പ്ലി​ന​റി ക​മ്മി​റ്റി​യു​ടെ മു​മ്പാ​കെ ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി​യെ ഹാ​ജ​രാ​ക്കാ​ൻ പോ​ലും സാ​ധി​ച്ചി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. അ​ത്ത​രം സാ​ഹ​ച​ര്യം സം​ഘ​ട​ന​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന​താ​ണ്.

ഓ​ഫി​സ് മാ​നേ​ജ​ർ അ​തു​ല്യ​യെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി​യെ​ക്കു​റി​ച്ച് പു​റ​ത്തു​വ​ന്ന വി​വ​ര​ങ്ങ​ളും ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​യി​രു​ന്നു.

അ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി​യി​ൽ നി​ന്ന് പ​രാ​തി വാ​ങ്ങി ആ​വ​ശ്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും, ആ​വ​ശ്യ​മെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​ക​യും ചെ​യ്യേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ളു​ടെ സ​ത്യാ​വ​സ്ഥ പ​രി​ശോ​ധി​ക്കാ​തെ​യും ബ​ന്ധ​പ്പെ​ട്ട ഭ​ര​ണ​സ​മി​തി​യെ യ​ഥാ​വി​ധി അ​റി​യി​ക്കാ​തെ​യും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വ​ന്ത​മാ​യി, ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ ഗു​രു​ത​ര​മാ​യ ഭ​ര​ണ​പ​ര​മാ​യ വീ​ഴ്ച​യി​ലേ​ക്കാ​ണ് വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.

സം​ഘ​ട​ന​യു​ടെ വൈ​ദ്യു​തി ബി​ൽ ഓ​ഫി​സ് മാ​നേ​ജ​റു​ടെ ശ​മ്പ​ള​ത്തി​ൽ നി​ന്ന് അ​ട​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി അ​റി​യു​ന്നു. അ​ത് തി​രി​ച്ച് കൊ​ടു​ക്കു​മാ​യി​രു​ന്നെ​ങ്കി​ൽ പോ​ലും, ഇ​ത്ത​രം ന​ട​പ​ടി​ക​ൾ അ​മ്മ പോ​ലെ ഒ​രു സം​ഘ​ട​ന​യു​ടെ ഭ​ര​ണ​രീ​തി​യു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന​ത​ല്ല. സ്റ്റാ​ഫാ​യി വ​ന്ന​വ​രെ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ​ക്കു​ള്ള അ​തേ അ​ധി​കാ​രം ന​ൽ​കി​യ​ത് ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ന്‍റെ പി​ഴ​വാ​ണ്.

ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ആ​ശ​യ​വി​നി​മ​യ​വും സു​താ​ര്യ​ത​യും ഈ ​കാ​ല​യ​ള​വി​ൽ ഉ​ണ്ടാ​യി​ല്ലെ​ന്ന് പ​റ​യേ​ണ്ടി​വ​രു​ന്നു. അം​ഗ​ങ്ങ​ളു​ടെ ഫോ​ൺ​വി​ളി​ക​ൾ​ക്ക് മ​റു​പ​ടി ല​ഭി​ക്കാ​ത്ത​തും, നി​ർ​ണാ​യ​ക വി​ഷ​യ​ങ്ങ​ളി​ൽ വ്യ​ക്ത​ത ഇ​ല്ലാ​ത്ത​തും സം​ഘ​ട​ന​യു​ടെ വി​ശ്വാ​സ്യ​ത​യെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

അം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​ര​സ്യ​മാ​യ ആ​രോ​പ​ണ-​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും സം​ഘ​ട​ന​യു​ടെ അ​ന്ത​സി​നെ മു​റി​വേ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലെ പ്ര​തി​സ​ന്ധി​യു​ടെ​യും ഭ​ര​ണ​പ​ര​മാ​യ പ​രാ​ജ​യ​ങ്ങ​ളു​ടെ​യും ധാ​ർ​മി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് ഭ​ര​ണ​സ​മി​തി സ്ഥാ​ന​മൊ​ഴി​യ​ണം എ​ന്നാ​ണ് ഒ​രു അം​ഗം എ​ന്ന നി​ല​യി​ൽ എ​ന്‍റെ അ​ഭി​പ്രാ​യ​വും ആ​വ​ശ്യ​വും.

അ​ൻ​സി​ബ ഉ​ന്ന​യി​ച്ച വി​ഷ​യ​വും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​കേ​ണ്ട​താ​ണ്. വ​ർ​ഗീ​യ​ത​യോ വി​വേ​ച​ന​മോ സം​ബ​ന്ധി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. അ​ത്ത​രം ച​ർ​ച്ച​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ന്ന​തി​നേ​ക്കാ​ൾ ആ​രോ​പ​ണ​ങ്ങ​ളു​ടെ സ​ത്യാ​വ​സ്ഥ ക​ണ്ടെ​ത്തു​ക​യാ​ണ് സം​ഘ​ട​ന​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം.

അ​ൻ​സി​ബ, നീ​നാ കു​റു​പ്പ് തു​ട​ങ്ങി​യ അം​ഗ​ങ്ങ​ൾ ന​ൽ​കി​യ പ​രാ​തി​ക​ൾ​ക്ക് പു​റ​മേ മ​റ്റ് പ​രാ​തി​ക​ളും നി​ല​നി​ൽ​ക്കു​ന്നു​വെ​ന്നാ​ണ് അ​റി​യു​ന്ന​ത്. അ​ത്ത​രം വി​ഷ​യ​ങ്ങ​ൾ സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ ത​ന്നെ നി​ഷ്പ​ക്ഷ​മാ​യും വി​ശ്വാ​സ്യ​ത​യോ​ടെ​യും ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്ന അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്ക​പ്പെ​ടാ​തി​രു​ന്ന​ത് നി​രാ​ശാ​ജ​ന​ക​മാ​ണ്. അം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​നു​ചി​ത​മാ​യ ഭാ​ഷാ​പ്ര​യോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ളും പൊ​തു​സ​മൂ​ഹ​ത്തി​ൽ ച​ർ​ച്ച​യാ​കു​ന്ന സാ​ഹ​ച​ര്യം സം​ഘ​ട​ന ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ട​തു​ണ്ട്.

ഞാ​നും ഈ ​വി​ഷ​യ​ങ്ങ​ളി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്. പൊ​തു​പ്ര​വ​ർ​ത്ത​ക​രും പൊ​തു​മു​ഖ​ങ്ങ​ളു​മാ​യി​രി​ക്കു​മ്പോ​ൾ പൊ​തു​സ​മൂ​ഹ​ത്തി​ന്റെ വി​ല​യി​രു​ത്ത​ലി​നും ചോ​ദ്യ​ങ്ങ​ൾ​ക്കും വി​ധേ​യ​രാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്.

ഒ​ളി​ച്ചി​രി​ക്കു​ക എ​ന്ന​ത് എ​ന്‍റെ രീ​തി​യ​ല്ല. നി​യ​മ​പ​ര​മാ​യി തെ​റ്റാ​യ എ​ന്തെ​ങ്കി​ലും ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്.  നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യി​ൽ വ​ലി​യ പ്ര​തീ​ക്ഷ​ക​ൾ അ​ർ​പ്പി​ച്ചി​രു​ന്ന ഒ​രാ​ൾ എ​ന്ന നി​ല​യി​ൽ, ഈ ​ക​ത്ത് എ​ഴു​തു​ന്ന​ത് എ​ന്‍റെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് ഞാ​ൻ ക​രു​തു​ന്നു.

അ​തി​നാ​ൽ, അ​മ്മ സം​ഘ​ട​ന​യു​ടെ താ​ത്പ​ര്യ​വും വി​ശ്വാ​സ്യ​ത​യും മു​ൻ​നി​ർ​ത്തി നി​ല​വി​ലെ ഭ​ര​ണ​സ​മി​തി രാ​ജി​വെ​ക്ക​ണ​മെ​ന്ന് ഞാ​ൻ വീ​ണ്ടും ആ​വ​ശ്യ​പ്പെ​ടു​ന്നു''.

മാ​ലാ പാ​ർ​വ​തി​യു​ടെ കു​റി​പ്പി​ന് അ​ൻ​സി​ബ​യോ​ടൊ​പ്പം എ​ന്ന് ഒ​രാ​ൾ ക​മ​ന്‍റ് ചെ​യ്ത​പ്പോ​ൾ നൂ​റു​വ​ട്ടം അ​ൻ​സി​ബ​യോ​ടൊ​പ്പം എ​ന്നാ​ണ് മാ​ലാ പാ​ർ​വ​തി മ​റു​പ​ടി ന​ൽ​കി​യ​ത്.

Movies

എ​ക്സി​ക്യു​ട്ടി​വ് അം​ഗ​ങ്ങ​ളു​ടെ പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി ശ്വേ​ത മേ​നോ​ൻ

അ​മ്മ​യി​ൽ ആ​ഭ്യ​ന്ത​ര ക​ല​ഹം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ൻ. എ​ക്സി​ക്യു​ട്ടി​വ് അം​ഗ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്ത് കാ​ര്യ​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​ത് ജ​ന​റ​ൽ ബോ​ഡി​യി​ൽ മാ​ത്ര​മേ സം​സാ​രി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്നും ശ്വേ​ത പ​റ​ഞ്ഞു.

‘‘അ​മ്മ​യി​ൽ എ​ന്ത് കാ​ര്യ​ങ്ങ​ളു​ണ്ടെ​ങ്കി​ലും അ​ത് ഞ​ങ്ങ​ളു​ടെ ജ​ന​റ​ൽ ബോ​ഡി​യി​ൽ മാ​ത്ര​മേ സം​സാ​രി​ക്കു​ക​യു​ള്ളൂ. അ​ല്ലാ​തെ ആ​ർ​ക്കെ​ങ്കി​ലും എ​ന്തെ​ങ്കി​ലും ചോ​ദി​ക്കാ​നു​ണ്ടെ​ങ്കി​ൽ ‘അ​മ്മ’​യു​ടെ ഓ​ഫി​സി​ൽ വ​ന്നു ചോ​ദി​ക്കാം.

എ​ല്ലാ​ർ​ക്കും അ​വി​ടെ സ്വാ​ഗ​തം ആ​ണ്. എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും എ​ന്‍റെ​യും കു​ക്കു​വി​ന്‍റെ​യും ന​മ്പ​റു​ക​ൾ അ​റി​യാം, അ​വ​ർ​ക്ക് വി​ളി​ക്കാം , എ​ല്ലാം ചോ​ദി​ക്കാം. ഇ​ത് ഞാ​നൊ​രു അ​ഭ്യ​ർ​ഥ​ന​യ്ക്കാ​യി പ​റ​യു​ക​യാ​ണ്, ഇ​നി മു​ത​ൽ ‘അ​മ്മ’​യു​ടെ അം​ഗ​ങ്ങ​ൾ ആ​രാ​ണെ​ങ്കി​ലും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യോ പ്ര​സി​ഡ​ന്‍റോ അ​ല്ലാ​തെ ആ​രാ​യാ​ലും, അ​മ്മ​യെ​പ്പ​റ്റി ഒ​രു കാ​ര്യ​വും മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​യി​ല്ല.’’​ശ്വേ​ത മേ​നോ​ൻ പ​റ​ഞ്ഞു.

Kerala

അ​ൻ​സി​ബ ഹ​സ​ന്‍റെ പ​രാ​തി; ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ക്കു​ന്നു​വെ​ന്ന് ശ്വേ​ത മേ​നോ​ൻ

കൊ​ച്ചി: ന​ട​ൻ ടി​നി ടോ​മി​നെ​തി​രാ​യ ന​ടി അ​ൻ​സി​ബ​യു​ടെ ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി താ​ര​സം​ഘ​ട​ന അ​മ്മ​യു​ടെ അ​ധ്യ​ക്ഷ ശ്വേ​ത മേ​നോ​ൻ. ന​ട​ന്ന​ത് ആ​സൂ​ത്രി​ത നീ​ക്ക​മാ​ണെ​ന്നും ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ക്കു​ന്നു​വെ​ന്നും ശ്വേ​ത മേ​നോ​ൻ പ​റ​ഞ്ഞു.

ഇ​ന്ന് മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ക്കു​മ്പോ​ൾ വ​ന്ന പ​രാ​തി വ​ള​രെ ആ​സൂ​ത്രി​ത​മാ​ണ്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ൻ​സി​ബ​യെ വി​ളി​ച്ചു​വെ​ങ്കി​ലും ഫോ​ൺ എ​ടു​ത്തി​ല്ല. മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ പ​രാ​തി അ​മ്മ​യ്ക്ക് ല​ഭി​ച്ച​ത് ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് അ​മ്മ​യു​ടെ രീ​തി​ക്ക് അ​നു​സ​രി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്നും ശ്വേ​ത വ്യ​ക്ത​മാ​ക്കി.

അ​ൻ​സി​ബ​യു​ടെ രാ​ജി സ്വീ​ക​രി​ച്ച​ത് ഈ ​മാ​സം 12നാ​ണ്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ടി​നി ടോ​മി​നെ​തി​രാ​യ പ​രാ​തി രാ​ജി​ക്ക​ത്തി​ൽ പോ​ലും പ​രാ​മ​ർ​ശി​ച്ചി​രു​ന്നി​ല്ല. പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ കു​റി​ച്ച് മാ​ത്ര​മാ​ണ് അ​ൻ​സി​ബ ത​ന്നോ​ട് സം​സാ​രി​ച്ച​ത്.

സം​ഘ​ട​ന​യ്ക്ക് ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് താ​ൻ പ​റ​ഞ്ഞി​രു​ന്നു. മ​ത സ്ഥാ​പ​ന​ത്തെ സ്പോ​ൺ​സ​റാ​ക്കി​യ​തി​ൽ അ​ൻ​സി​ബ ക​മ്മി​റ്റി​യി​ൽ എ​തി​ർ​പ്പ് ഉ​ന്ന​യി​ച്ചി​രു​ന്നു. പ​ക്ഷേ ഭൂ​രി​ഭാ​ഗം പേ​രും അ​നു​കൂ​ലി​ച്ചു. അ​ൻ​സി​ബ​യെ കേ​ൾ​ക്കു​മെ​ന്നും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി പ​രാ​തി പ​രി​ശോ​ധി​ക്കു​മെ​ന്നും ശ്വേ​ത പ​റ​ഞ്ഞു.

Kerala

അന്‍സിബയുടെ രാജി വ്യക്തിപരമായ കാരണങ്ങളാലെന്നു ശ്വേതാ മേനോന്‍

കൊ​​​ച്ചി: താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ​​​യു​​​ടെ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന അ​​​ന്‍സി​​​ബ ഹ​​​സ​​​ന്‍ രാ​​​ജി​​​വ​​​ച്ച​​​ത് വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലും തൊ​​​ഴി​​​ല്‍പ​​​ര​​​മാ​​​യ തി​​​ര​​​ക്കു​​​ക​​​ൾ മൂ​​​ല​​​മാ​​​ണെ​​​ന്നും അ​​​മ്മ പ്ര​​​സി​​​ഡ​​​ന്‍റ് ശ്വേ​​​താ മേ​​​നോ​​​ന്‍. താ​​​ര​​​ത്തി​​​ന്‍റെ രാ​​​ജി സം​​​ഘ​​​ട​​​ന അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​യും അ​​​വ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

കൊ​​​ച്ചി​​​യി​​​ല്‍ ചേ​​​ര്‍ന്ന എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണു ശ്വേ​​​താ മേ​​​നോ​​​ന്‍ ഔ​​​ദ്യോ​​​ഗി​​​ക വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍കി​​​യ​​​ത്. ഫെ​​​ബ്രു​​​വ​​​രി 21ഓ​​​ടെ ത​​​ന്നെ അ​​​ന്‍സി​​​ബ രാ​​​ജി​​​ക്ക​​​ത്ത് ന​​​ല്‍കി​​​യി​​​രു​​​ന്നു. തൊ​​​ഴി​​​ല്‍പ​​​ര​​​മാ​​​യ തി​​​ര​​​ക്കു​​​ക​​​ള്‍ ഉ​​​ള്ള​​​തി​​​നാ​​​ല്‍ സം​​​ഘ​​​ട​​​ന​​​യു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കാ​​​യി സ​​​മ​​​യം ക​​​ണ്ടെ​​​ത്താ​​​ന്‍ ബു​​​ദ്ധി​​​മു​​​ട്ടു​​​ള്ള​​​തി​​​നാ​​​ലാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് അ​​​ന്‍സി​​​ബ അ​​​റി​​​യി​​​ച്ച​​​താ​​​യി ശ്വേ​​​താ മേ​​​നോ​​​ന്‍ പ​​​റ​​​ഞ്ഞു.

ഇ​​​തൊ​​​രു നി​​​സ്വാ​​​ര്‍ഥ സേ​​​വ​​​ന​​​മാ​​​ണ്. സം​​​ഘ​​​ട​​​ന​​​യു​​​ടെ മീ​​​റ്റിം​​​ഗു​​​ക​​​ളി​​​ല്‍ കൃ​​​ത്യ​​​മാ​​​യി പ​​​ങ്കെ​​​ടു​​​ക്കാ​​​നോ സ​​​ജീ​​​വ​​​മാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്കാ​​​നോ സാ​​​ധി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മെ​​​ംബറാ​​​യി തു​​​ട​​​രു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്‍സി​​​ബ. എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ല്‍വ​​​ച്ച് അ​​​ന്‍സി​​​ബ​​​യെ വി​​​ളി​​​ച്ചു സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നു. രാ​​​ജി അം​​​ഗീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ന്‍സി​​​ബ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തോ​​​ടെ എ​​​ല്ലാ​​​വ​​​രും ചേ​​​ര്‍ന്ന് അ​​​ത് പാ​​​സാ​​​ക്കി​​​യെ​​​ന്നും ശ്വേ​​​താ മേ​​​നോ​​​ന്‍ പ​​​റ​​​ഞ്ഞു.

ശ്വേ​​​താ മേ​​​നോ​​​ന്‍ അ​​​മ്മ​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഇ​​​ല​​​ക്‌ഷ​​​നി​​​ല്‍ എ​​​തി​​​രി​​​ല്ലാ​​​തെ തെ​​​ര​​​ഞ്ഞ െ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഒ​​​രേ​​​യൊ​​​രു സ്ഥാ​​​നാ​​​ര്‍ഥി അ​​​ന്‍സി​​​ബ ഹ​​​സ​​​ന്‍ ആ​​​യി​​​രു​​​ന്നു.

Kerala

അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചെ​ന്ന കേ​സ്: ന​ടി ശ്വേ​ത മേ​നോ​നെ​തി​രെ​യു​ള്ള എ​ഫ്ഐ​ആ​ർ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: സി​നി​മ​ക​ളി​ലും പ​ര​സ്യ​ങ്ങ​ളി​ലും അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ന​ടി ശ്വേ​ത മേ​നോ​നെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന കേ​സും തു​ട​ർ​ന്നു​ള്ള എ​ല്ലാ നി​യ​മ​ന​ട​പ​ടി​ക​ളും കേ​ര​ള ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ന​ടി​യു​ടെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്ക​ണ​മെ​ന്ന ഗൂ​ഢ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

ജ​സ്റ്റി​സ് സി.​എ​സ്. ഡ​യ​സ് ആ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. പ​രാ​തി​യി​ലെ ആ​രോ​പ​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും ശ്വേ​ത മേ​നോ​നെ​തി​രെ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന കു​റ്റ​ങ്ങ​ൾ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​യി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. വ്യ​ക്തി​പ​ര​മാ​യ വി​രോ​ധം തീ​ർ​ക്കാ​നാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി.

2025 ഓ​ഗ​സ്റ്റി​ലാ​ണ് എ​റ​ണാ​കു​ളം പോ​ലീ​സ് ശ്വേ​ത മേ​നോ​നെ​തി​രെ എ​ഫ്ഐആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഐ​ടി ആ​ക്ട് (സെ​ക്ഷ​ൻ 67എ), ​ഇ​മ്മോ​റ​ൽ ട്രാ​ഫി​ക്കിം​ഗ് പ്രി​വ​ൻ​ഷ​ൻ ആ​ക്ട് എ​ന്നി​വ പ്ര​കാ​ര​മാ​യി​രു​ന്നു കേ​സെ​ടു​ത്തി​രു​ന്ന​ത്. മാ​ർ​ട്ടി​ൻ മേ​നാ​ഞ്ചേ​രി എ​ന്ന​യാ​ളാ​ണ് പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്.

ന​ടി അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത് സെ​ൻ​സ​ർ ബോ​ർ​ഡ് അം​ഗീ​ക​രി​ച്ച സി​നി​മ​ക​ളി​ലാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ളി​ൽ ദൃ​ശ്യ​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത​ത് ന​ടി​യാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ പ​രാ​തി​ക്കാ​ര​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. വേ​ശ്യാ​ല​യം ന​ട​ത്തു​ക​യോ അ​നാ​ശാ​സ്യ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ചു​മ​ത്തു​ന്ന വ​കു​പ്പു​ക​ളാ​ണ് ന​ടി​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. എ​ന്നാ​ൽ ന​ടി​യു​ടെ അ​ഭി​ന​യ​വു​മാ​യി ഈ ​വ​കു​പ്പു​ക​ൾ​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

2025 ഓ​ഗ​സ്റ്റ് 15-ന് ​ന​ട​ന്ന അ​മ്മ സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ്വേ​ത മേ​നോ​ൻ മ​ത്സ​രി​ക്കു​ന്ന​ത് ത​ട​യാ​നും അ​വ​രെ അ​പ​മാ​നി​ക്കാ​നു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് ഈ ​പ​രാ​തി ന​ൽ​കി​യ​തെ​ന്ന ന​ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം കോ​ട​തി പ​രി​ഗ​ണി​ച്ചു. പ​രാ​തി​ക്കാ​ര​ന് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ല്ല. ന​ടി​യു​ടെ അ​ന്ത​സും സ​ത്പേ​രും നി​ല​നി​ർ​ത്തേ​ണ്ട​ത് കോ​ട​തി​യു​ടെ ക​ട​മ​യാ​ണെ​ന്നും ഹൈ​ക്കോ​ട​തി വി​ധി​യി​ൽ വ്യ​ക്ത​മാ​ക്കി.

Movies

ആ ​മെ​മ്മ​റി കാ​ർ​ഡ് കെ​പി​എ​സി ല​ളി​ത​യു​ടെ കൈ​യി​ൽ, കു​ക്കു​വി​ന് ക്ലീ​ൻ ചി​റ്റ്: അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പിച്ചെന്ന് ശ്വേ​ത മേ​നോ​ൻ

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലെ മെ​മ്മ​റി കാ​ര്‍​ഡ് വി​വാ​ദ​ത്തി​ല്‍ കു​ക്കു പ​ര​മേ​ശ്വ​ര​ന് പ​ങ്കി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍. അ​മ്മ യോ​ഗ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്.

മെ​മ്മ​റി കാ​ർ​ഡ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പേ കെ​പി​എ​സി ല​ളി​ത​യെ ഏ​ൽ​പ്പി​ച്ചി​രു​ന്നു​വെ​ന്ന കു​ക്കു​വി​ന്‍റെ മൊ​ഴി സ​മി​തി വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു.

കു​ക്കു പ​ര​മേ​ശ്വ​ര​ൻ ഉ​ൾ​പ്പെ​ടെ 11 പേ​രു​ടെ മൊ​ഴി​ക​ളും സം​ഘ​ട​ന​യു​ടെ മി​നി​റ്റ്സി​ലെ രേ​ഖ​ക​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് സ​മി​തി ഈ ​നി​ഗ​മ​ന​ത്തി​ൽ എ​ത്തി​യ​ത് എ​ന്ന് ശ്വേ​താ മേ​നോ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

എ​ല്ലാ​വ​ർ​ക്കും ന​മ​സ്കാ​രം. ഓ​ഗ​സ്റ്റ് 15-ന് ​നി​ല​വി​ൽ വ​ന്ന ‘അ​മ്മ’​യു​ടെ പു​തി​യ ഭ​ര​ണ​സ​മി​തി​യെ ജ​ന​റ​ൽ ബോ​ഡി ഏ​ൽ​പ്പി​ച്ച പ്ര​ധാ​ന ദൗ​ത്യ​മാ​യി​രു​ന്നു മെ​മ്മ​റി കാ​ർ​ഡ് വി​വാ​ദ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം.

ആ ​അ​ന്വേ​ഷ​ണം ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യി​രി​ക്കു​ക​യാ​ണ്. സ​മി​തി ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് ഇ​ന്ന് ന​ട​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഞ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. 11 പേ​രു​ടെ മൊ​ഴി​ക​ളാ​ണ് ഇ​തി​നാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഈ ​മൊ​ഴി​പ്പ​ക​ർ​പ്പു​ക​ൾ യോ​ഗ​ത്തി​ൽ വെ​ച്ച് ത​ന്നെ സീ​ൽ ചെ​യ്തു.

ഇ​ത് 'അ​മ്മ'​യു​ടെ സ്വ​ത്താ​യി സം​ഘ​ട​ന​യു​ടെ ലോ​ക്ക​റി​ൽ സൂ​ക്ഷി​ക്കും. പ​രാ​തി ന​ൽ​കി​യ​വ​ർ​ക്ക് റി​പ്പോ​ർ​ട്ടി​ന്‍റെ കോ​പ്പി ന​ൽ​കു​ന്ന​താ​ണ്; അ​തി​നു​ശേ​ഷം എ​ന്ത് വേ​ണ​മെ​ന്ന് അ​വ​ർ​ക്ക് തീ​രു​മാ​നി​ക്കാം. സം​ഘ​ട​ന​യെ സം​ബ​ന്ധി​ച്ച​ട​ത്തോ​ളം ഈ ​വി​ഷ​യ​ത്തി​ലെ ന​ട​പ​ടി​ക​ൾ ഇ​വി​ടെ പൂ​ർ​ത്തി​യാ​യി.

സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ അ​ന്ന് ചേ​ർ​ന്ന യോ​ഗം റി​ക്കാ​ർ​ഡ് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു എ​ന്ന​തും അ​തി​ന്‍റെ മെ​മ്മ​റി കാ​ർ​ഡ് ഉ​ണ്ട് എ​ന്ന​തും ഒ​രു യാ​ഥാ​ർ​ത്ഥ്യ​മാ​ണ്.

എ​ന്നാ​ൽ ആ ​മെ​മ്മ​റി കാ​ർ​ഡ് ഒ​ടു​വി​ൽ കൈ​വ​ശം വെ​ച്ചി​രു​ന്ന​ത് അ​ന്ത​രി​ച്ച ന​ടി കെ.​പി.​എ.​സി ല​ളി​ത​യാ​യി​രു​ന്നു എ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. ല​ളി​ത ചേ​ച്ചി ഇ​ന്ന് ന​മ്മോ​ടൊ​പ്പം ഇ​ല്ലാ​ത്ത​തി​നാ​ൽ ആ ​കാ​ർ​ഡി​ന് എ​ന്ത് സം​ഭ​വി​ച്ചു എ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​വി​ല്ല.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൊ​ഴി ന​ൽ​കി​യ ഭൂ​രി​ഭാ​ഗം പേ​രും പ​റ​ഞ്ഞ​ത് അ​ത് ല​ളി​ത ചേ​ച്ചി​യു​ടെ കൈ​വ​ശ​മാ​യി​രു​ന്നു എ​ന്നാ​ണ്. ഒ​രു സാ​ക്ഷി ഇ​ത് ഉ​റ​പ്പി​ച്ചു പ​റ​യു​ക​യും ചെ​യ്തു. അ​തി​നാ​ൽ ത​ന്നെ ഈ ​അ​ന്വേ​ഷ​ണം കെ​പി​എ​സി ല​ളി​ത​യി​ൽ അ​വ​സാ​നി​ക്കു​ന്നു. ഇ​തി​ൽ മ​റ്റ് അം​ഗ​ങ്ങ​ളാ​രും കു​റ്റ​ക്കാ​രോ പ്ര​തി​ക​ളോ അ​ല്ല’.

2018-ൽ ​ന​ട​ന്ന ഒ​രു സം​ഭ​വം ഏ​ഴു വ​ർ​ഷ​ക്കാ​ലം ആ​ർ​ക്കും പ​രാ​തി​യി​ല്ലാ​തെ ഇ​രു​ന്നി​ട്ട് 2025-ൽ ​ഒ​രു പ്ര​ശ്ന​മാ​യി വ​രു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്താ​ണ്. മെ​മ്മ​റി കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​വ​ർ ത​ന്നെ​യാ​ക​ണ​മെ​ന്നി​ല്ല, ആ ​ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ മ​റ്റു​ള്ള​വ​രോ​ട് സം​സാ​രി​ച്ച​ത് വ​ഴി​യു​മാ​കാം.

35 പേ​ജു​ള്ള ഈ ​റി​പ്പോ​ർ​ട്ട് പ​രാ​തി​ക്കാ​ർ​ക്ക് പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്. അ​വ​ർ​ക്ക് വേ​ണ​മെ​ങ്കി​ൽ പൊ​ലീ​സി​നെ​യോ കോ​ട​തി​നെ​യോ സ​മീ​പി​ക്കാം. അ​ത് അ​വ​രു​ടെ വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ്. അ​മ്മ​യെ സം​ബ​ന്ധി​ച്ച് ഈ ​അ​ധ്യാ​യം ഇ​വി​ടെ അ​വ​സാ​നി​ക്കു​ന്നു.

ഞ​ങ്ങ​ളു​ടെ ശ്ര​ദ്ധ ഇ​നി വ​രു​ന്ന ഫെ​ബ്രു​വ​രി 12-ന് ​കൊ​ച്ചി രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് ന​ട​ക്കാ​ൻ പോ​കു​ന്ന ‘അ​മ്മ’​യു​ടെ കു​ടും​ബ​സം​ഗ​മ​ത്തി​ലേ​ക്ക് ആ​ണ്, അ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.’ ശ്വേ​ത മേ​നോ​ൻ പ​റ​ഞ്ഞു.

Movies

ന​ടി ശ്വേ​ത മേ​നോ​നെ​തി​രാ​യ പ​രാ​തി​യി​ല്‍ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് പ​രാ​തി​ക്കാ​ര​ന്‍

ന​ടി ശ്വേ​ത മേ​നോ​നെ​തി​രാ​യ പ​രാ​തി​യി​ല്‍ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് പ​രാ​തി​ക്കാ​ര​ന്‍. ന​ട​ന്‍ ബാ​ബു രാ​ജു​മാ​യി ത​നി​ക്ക് ബ​ന്ധ​മി​ല്ല. അ​മ്മ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി പ​രാ​തി​ക്ക് ബ​ന്ധ​മി​ല്ലെ​ന്നും പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും പ​രാ​തി​ക്കാ​ര​നാ​യ മാ​ര്‍​ട്ടി​ന്‍ മേ​നാ​ച്ചേ​രി പ​റ​ഞ്ഞു.

അ​തി​നി​ടെ ശ്വേ​താ മേ​നോ​നെ മ​ന​പൂ​ര്‍​വം അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് മാ​ര്‍​ട്ടി​ന്‍ മേ​നാ​ച്ചേ​രി​ക്കെ​തി​രെ സി​നി​മാ നി​രൂ​പ​ക​നാ​യ സു​ധീ​ഷ് പാ​റ​യി​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

പോ​ലീ​സ് ഇ​ത് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്. ഇ​ന്ത്യ​യി​ല്‍ നി​രോ​ധി​ക്ക​പ്പെ​ട്ട ലൈം​ഗി​ക സൈ​റ്റു​ക​ള്‍ പ്ര​ച​രി​പ്പി​ച്ചെ​ന്നും ഹൈ​ക്കോ​ട​തി പ​രി​സ​ര​ത്ത് വ​ച്ച് ലൈം​ഗി​ക വീ​ഡി​യോ​ക​ള്‍ ക​ണ്ടു എ​ന്നു​മാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​നി​ലാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

Movies

എ​ന്‍റെ മ​ക​ളെ​ക്കു​റി​ച്ച് ഇ​വ​ർ ഓ​ർ​ക്കു​ന്നു​ണ്ടോ എ​ന്ന് ചോ​ദി​ച്ച് ഫോ​ണി​ലൂ​ടെ ശ്വേ​ത പൊ​ട്ടി​ക്ക​ര​ഞ്ഞു; മേ​ജ​ർ ര​വി

ന​ടി ശ്വേ​ത മേ​നോ​നെ​തി​രാ​യ കേ​സി​ൽ ശ്വേ​ത​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ന​ട​ൻ മേ​ജ​ർ ര​വി. ശ്വേ​ത​യെ വി​ളി​ച്ച​പ്പോ​ൾ ത​ന്‍റെ മ​ക​ളെ​ക്കു​റി​ച്ച് ഇ​വ​ർ ആ​രെ​ങ്കി​ലും ഓ​ർ​ക്കു​ന്നു​ണ്ടോ എ​ന്നും ചോ​ദി​ച്ച് പൊ​ട്ടി​ക്ക​ര​യു​ക​യാ​യി​രു​ന്നു​വെ​ന്ന് മേ​ജ​ർ ര​വി പ​റ​യു​ന്നു.

‘അ​മ്മ’ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തു കൊ​ണ്ട് ശ്വേ​ത​യ്ക്കെ​തി​രെ ന​ട​ക്കു​ന്ന നീ​ക്ക​മാ​ണി​തെ​ന്ന് മേ​ജ​ർ ര​വി പ്ര​തി​ക​രി​ച്ചു. ഫെ​യ്സ്ബു​ക്ക് വീ​ഡി​യോ​യി​ലാ​ണ് താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

മേ​ജ​ർ ര​വി​യു​ടെ വാ​ക്കു​ക​ൾ

വി​ഷ​യം അ​റി​ഞ്ഞ​പ്പോ​ൾ ശ്വേ​ത​യെ വി​ളി​ച്ച് ത​മാ​ശ​യാ​യാ​ണ് ചോ​ദി​ച്ച​ത്, എ​ന്താ​ണി​തെ​ന്ന്. എ​ന്നാ​ൽ ശ്വേ​ത ക​ര​യു​ക​യാ​യി​രു​ന്നു. എ​നി​ക്ക് 13 വ​യ​സു​ള്ള മ​ക​ളു​ണ്ട്. ഈ ​ചെ​യ്യു​ന്ന​വ​ർ അ​വ​ളു​ടെ കാ​ര്യം ഓ​ർ​ക്കു​ന്നു​ണ്ടോ എ​ന്നാ​ണ് ശ്വേ​ത എ​ന്നോ​ട് ചോ​ദി​ച്ച​ത്. ആ ​ക​ര​ച്ചി​ൽ കേ​ട്ട​പ്പോ​ഴാ​ണ് എ​നി​ക്കീ വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​യ​ത്.

ശ്വേ​ത തി​ര​ഞ്ഞെ​ടു​പ്പി​ന് അ​പേ​ക്ഷ കൊ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​സ് വ​ന്ന​ത്. ആ​ർ​ക്കോ വേ​ണ്ടി ഏ​തോ ഗു​ണ്ട ചെ​യ്ത പ​ണി​യാ​ണി​ത്. സെ​ൻ​സ​ർ ബോ​ർ​ഡ് ക്ലി​യ​ർ ചെ​യ്ത സി​നി​മ​ക​ളി​ലാ​ണ് ശ്വേ​ത അ​ഭി​ന​യി​ച്ച​ത്. അ​തും പ​ത്ത് കൊ​ല്ലം മു​മ്പ് അ​ഭി​ന​യി​ച്ച സി​നി​മ​യു​ടെ പേ​രി​ലാ​ണ് ഇ​പ്പോ​ൾ പ​രാ​തി കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ത് വ്യ​ക്തി​പ​ര​മാ​യ വി​ദ്വേ​ഷം കൊ​ണ്ടാ​ണെ​ന്ന് വ്യ​ക്ത​മാ​ണ്.

എ​ന്നാ​ൽ നീ​തി​പീ​ഠം ഇ​തെ​ല്ലാം കാ​ണു​ന്നു​ണ്ട്. കേ​സി​ൽ യാ​തൊ​രു തെ​ളി​വു​മി​ല്ലെ​ന്ന് കാ​ണു​ന്ന ഘ​ട്ട​ത്തി​ൽ, ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ജീ​വി​തം തു​ല​യ്ക്കാ​ൻ ശ്ര​മി​ച്ച ആ​ളു​ക​ൾ​ക്ക് ശ​ക്ത​മാ​യ ശി​ക്ഷ ന​ൽ​ക​ണം. ഇ​ല്ലെ​ങ്കി​ൽ ആ​ർ​ക്കോ വേ​ണ്ടി കേ​സ് ന​ൽ​കാ​ൻ ഇ​തു​പോ​ലെ ആ​ൾ​ക്കാ​ർ വ​രും.

പോ​ണോ​ഗ്രാ​ഫി തെ​ര​ഞ്ഞ​പ്പോ​ഴാ​ണ് അ​യാ​ൾ ഇ​തൊ​ക്കെ​യും ക​ണ്ട​ത്. എ​ന്തി​നാ​ണ് അ​യാ​ൾ തെ​ര​യാ​ൻ പോ​യ​ത്. അ​യാ​ളാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ ശി​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​ത്. കോ​ട​തി​യി​ൽ ഇ​തി​നൊ​ക്കെ മ​റു​പ​ടി ന​ൽ​കേ​ണ്ടി വ​രും. ഒ​രാ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ നി​ങ്ങ​ൾ​ക്ക് എ​ന്താ​ണ് ഇ​ത്ര അ​സ്വ​സ്ഥ​ത? ശ്വേ​ത ആ​രു​ടെ​യും മു​ന്നി​ൽ ഓ​ച്ഛാ​നി​ച്ചു നി​ൽ​ക്കാ​ൻ പോ​കു​ന്നി​ല്ല. പൊ​തു സ​മൂ​ഹം ശ്വേ​ത​യോ​ടൊ​പ്പ​മു​ണ്ട്.’

പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ​ത്രി​ക ത​ള്ള​പ്പെ​ട്ട സാ​ന്ദ്ര തോ​മ​സി​നും മേ​ജ​ർ ര​വി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​നെ എ​ന്തി​നാ​ണ് ഇ​ങ്ങ​നെ ഭ​യ​ക്കു​ന്ന​ത് എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

അ​ധി​കാ​ര​ക്ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​വ​രൊ​ക്കെ​യും അ​വി​ടെ നി​ന്ന് ഇ​റ​ങ്ങേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു എ​ന്നും മേ​ജ​ർ ര​വി പ​റ​ഞ്ഞു. അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​ർ നെ​പ്പോ​ട്ടി​സം കാ​ണി​ക്കു​ന്ന സ​മ​യ​ത്ത് ഒ​രു സ്ത്രീ ​ചോ​ദ്യം ചോ​ദി​ക്കാ​ൻ മു​ന്നോ​ട്ടു വ​രു​മ്പോ​ൾ അ​വ​ർ​ക്ക് ഉ​ത്ത​രം ന​ൽ​കേ​ണ്ടി വ​രും. ഇ​വ​രെ കേ​ൾ​ക്ക​ണം. പ​റ​യു​ന്ന​തി​ൽ കാ​ര്യ​മു​ണ്ടെ​ങ്കി​ൽ അ​ത് പ​രി​ഗ​ണി​ക്ക​ണം എ​ന്നും മേ​ജ​ർ ര​വി ആ​വ​ശ്യ​പ്പെ​ട്ടു.

സി​നി​മാ കോ​ൺ​ക്ലേ​വി​ൽ സ്ത്രീ​ക​ളെ​യും ദ​ലി​ത​രെ​യും അ​ധി​ക്ഷേ​പി​ച്ച അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നെ​യും മേ​ജ​ർ ര​വി വി​മ​ർ​ശി​ച്ചു. എ​ന്തി​നാ​ണ് ആ ​സ്ത്രീ​യോ​ട് അ​ടൂ​ർ കോ​പി​ച്ച​ത് എ​ന്ന് മേ​ജ​ർ ര​വി ചോ​ദി​ച്ചു. ഞാ​ൻ സം​സാ​രി​ക്കു​മ്പോ​ൾ വേ​റാ​രും സം​സാ​രി​ക്ക​രു​ത് എ​ന്ന് പ​റ​യു​ന്ന​ത് മാ​ട​മ്പി​ത്ത​ര​മാ​ണ്. ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചാ​ൽ ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​ക​ണം.

അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ കു​റ​ച്ചു​കൂ​ടി പ​ക്വ​ത​യോ​ടെ പെ​രു​മാ​റ​ണ​മാ​യി​രു​ന്നു എ​ന്നും മേ​ജ​ർ ര​വി പ​റ​ഞ്ഞു. ചെ​യ്ത തെ​റ്റ് തി​രു​ത്താ​തെ​യി​രി​ക്കു​ന്ന അ​ടൂ​ർ മൂ​ഢ​സ്വ​ർ​ഗ​ത്തി​ലാ​ണെ​ന്നും മേ​ജ​ർ ര​വി വി​മ​ർ​ശി​ച്ചു.

റാ​പ്പ​ർ വേ​ട​ൻ ക​ഴി​ഞ്ഞു​പോ​യ കാ​ല​ത്തു​ണ്ടാ​യ ജാ​തി വി​വേ​ച​ന​ത്തെ പ​റ്റി​യാ​ണ് പാ​ടു​ന്ന​തെ​ന്നും അ​ത് ഇ​ന്ന​ത്തെ കാ​ല​ത്ത് പാ​ടി ന​ട​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും മേ​ജ​ർ ര​വി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ന് സ​മൂ​ഹ​ത്തി​ലി​ല്ലാ​ത്ത വി​വേ​ച​നം ഉ​ണ്ടെ​ന്നു പ​റ​ഞ്ഞ് വേ​ട​ൻ വി​ദ്വേ​ഷം കു​ത്തി​നി​റ​യ്ക്കാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ടു​വി​ൽ വേ​ട​നി​പ്പോ​ൾ സ്ത്രീ ​പീ​ഡ​ന കേ​സി​ലാ​ണ് അ​ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ കൈ​യ​ടി​ക്കു​ന്ന​തി​നു മു​മ്പ്, ഇ​വി​ടെ നീ​തി​യും ന്യാ​യ​വും നി​ല​നി​ൽ​ക്കു​ന്നു​ണ്ട് എ​ന്ന് ഓ​ർ​ക്ക​ണ​മെ​ന്നും മേ​ജ​ർ ര​വി പ​റ​ഞ്ഞു.

Movies

ശ്വേ​ത മേ​നോ​ന് ആ​ശ്വാ​സം; തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

അ​ശ്ലീ​ല സി​നി​മ​ക​ളി​ലൂ​ടെ പ​ണം സ​മ്പാ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ന​ടി ശ്വേ​താ മേ​നോ​നെ​തി​രെ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു.

കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യു​ടെ ന​ട​പ​ടി കൃ​ത്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യാ​ണെ​ന്നും വി​ഷ​യ​ത്തി​ൽ മ​ജി​സ്‌​ട്രേ​റ്റ് തി​ടു​ക്കം കാ​ട്ടി​യെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. ശ്വേ​താ മേ​നോ​ന്‍റെ വാ​ദ​ങ്ങ​ള്‍ പ്ര​ഥ​മ​ദൃ​ഷ്ട്യാ നി​ല​നി​ല്‍​ക്കു​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ കേ​സെ​ടു​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​ത്തി​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യോ​ട് ഹൈ​ക്കോ​ട​തി റി​പ്പോ​ര്‍​ട്ട് തേ​ടി. സി​ജെ​എ​മ്മി​ല്‍ നി​ന്ന് റി​പ്പോ​ര്‍​ട്ട് തേ​ടാ​ന്‍ ര​ജി​സ്ട്രി​ക്ക് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

ശ്വേ​താ മേ​നോ​ന്‍റെ ഹ​ര്‍​ജി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ച ഹൈ​ക്കോ​ട​തി എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ന് നോ​ട്ടീ​സ് ന​ല്‍​കി. ന​ടി​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ മാ​ര്‍​ട്ടി​ന്‍ മെ​നാ​ച്ചേ​രി​ക്കും കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ജ​സ്റ്റി​സ് വി.​ജി. അ​രു​ണ്‍ അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ള്‍ ബെ​ഞ്ചാ​ണ് ശ്വേ​ത​യു​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.

ത​നി​ക്കെ​തി​രെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​നെ​തി​രെ ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് ശ്വേ​താ മേ​നോ​ന്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്

Kerala

അ​ശ്ലീ​ല​സി​നി​മ​ക​ളി​ലൂ​ടെ പ​ണം സ​മ്പാ​ദി​ച്ചെ​ന്ന കേ​സ്: അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ൾ​ക്ക് സ്റ്റേ ​ആ​വ​ശ്യ​പ്പെ​ട്ട് ശ്വേ​താ മേ​നോ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: അ​ശ്ലീ​ല രം​ഗ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കു​ക​യും വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്‌​തെ​ന്ന പ​രാ​തി​യി​ല്‍ ത​നി​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ടി ശ്വേ​ത മേ​നോ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്റ്റേ ​ചെ​യ്യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് താ​രം ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ഹ​ര്‍​ജി ഇ​ന്നു​ത​ന്നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണ് വി​വ​രം. കേ​സ് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന​ട​ക്ക​മു​ള്ള ത​ര​ത്തി​ല്‍ നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ്വേ​ത മേ​നോ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ത​നി​ക്കെ​തി​രാ​യി പ​രാ​തി​ക്കാ​ര​ന്‍ ന​ല്‍​കി​യ ക്ലി​പ്പു​ക​ള്‍ സെ​ന്‍​സ​ര്‍ ചെ​യ്ത സി​നി​മ​ക​ളി​ലേ​തെ​ന്ന് കോ​ട​തി​യെ അ​റി​യി​ക്കാ​നാ​ണ് നീ​ക്കം. കു​ടും​ബ​ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കു​ന്ന ന​ടി​യാ​ണ് താ​നെ​ന്നും ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് പ​രാ​തി​യെ​ന്നും ശ്വേ​ത അ​റി​യി​ക്കും. എ​ന്നാ​ല്‍ പോ​ണ്‍​സൈ​റ്റു​ക​ളി​ല്‍ ചി​ത്രം ക​ട​ന്നു​വ​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടും.

മാ​ര്‍​ട്ടി​ന്‍ മേ​നാ​ച്ചേ​രി എ​ന്ന​യാ​ളു​ടെ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​നാ​ശാ​സ്യ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​വും, ഐ​ടി ആ​ക്ട് പ്ര​കാ​ര​വു​മാ​ണ് കേ​സ്.

എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കോ​ട​തി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നു​ള്ള കേ​സ് ആ​യ​തി​നാ​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. നേ​രി​ട്ട് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് ക​ട​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

സി​നി​മ​യി​ലും പ​ര​സ്യ​ങ്ങ​ളി​ലും മ​റ്റും ന​ഗ്‌​ന​ത പ്ര​ദ​ര്‍​ശി​പ്പി​ച്ച് അ​ഭി​ന​യി​ച്ചു, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും വെ​ബ്‌​സൈ​റ്റു​ക​ളി​ലൂ​ടെ​യും ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച് വ​രു​മാ​നം നേ​ടി തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ​രാ​തി​യി​ല്‍ ഉ​ള്ള​ത്.

സാ​മ്പ​ത്തി​ക ലാ​ഭ​ത്തി​നു​വേ​ണ്ടി ഗൂ​ഢ ഉ​ദ്ദേ​ശ​ത്തോ​ടെ സി​നി​മ​യി​ലും പ​ര​സ്യ​ങ്ങ​ളി​ലും ന​ഗ്‌​ന​ത പ്ര​ദ​ര്‍​ശി​പ്പി​ച്ച് അ​ഭി​ന​യി​ച്ചു, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പോ​ണ്‍​സൈ​റ്റു​ക​ളി​ലൂ​ടെ​യും ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച് വ​രു​മാ​നം നേ​ടി​യെ​ന്നു​മാ​ണ് എ​ഫ്‌​ഐ​ആ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം ശ്വേ​ത മേ​നോ​ന്‍ താ​ര​സം​ഘ​ട​ന അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന​തു​മാ​യി ത​ന്‍റെ പ​രാ​തി​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന് പ​രാ​തി​ക്കാ​ര​ന്‍ പ​റ​ഞ്ഞു. ന​ടി​ക്കെ​തി​രെ താ​ന്‍ മാ​ര്‍​ച്ചി​ല്‍ ആ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ട് ന​ട​പ​ടി ഉ​ണ്ടാ​കാ​തി​രു​ന്ന​തോ​ടെ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മാ​ര്‍​ട്ടി​ന്‍ പ​റ​ഞ്ഞു.

Latest News

Corehub Up